തിരുവനന്തപുരം: വണ്ടൂരില്‍ മരിച്ച യുവാവിന് നിപാബാധയെന്ന സംശയം ബലപ്പെട്ടതോടെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയില്‍.(Nipah death in Malappuram? Control room operations will start soon) ആരോഗ്യ ഡയറക്ടര്‍ ഇന്നു മലപ്പുറത്തെത്തും. വിദഗ്ധ സംഘം നിലമ്പൂരില്‍ എത്തി. പൂനൈ ലാബിലെ ഫലം ഇ്ന്നു ലഭിക്കും. നിപ കണ്‍ട്രോള്‍ റൂം ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
|
വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെച്ച് നിപ ലക്ഷണങ്ങളോടെ മരിച്ചത്. യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനയില്‍ നിപ പോസിറ്റാവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുനെ വൈറോളജി ലാബിലേക്ക് സാംപിള്‍ അയച്ചത്. പുനെ ലാബില്‍ നിന്നുള്ള ഫലം കൂടി വന്നാലെ നിപ സ്ഥിരീകരിക്കാനാകൂ. യുവാവിന്റെ ബന്ധുക്കളെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
ബംഗളുരുവില്‍ ജോലി ചെയ്യുന്ന യുവാവ് കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്. യുവാവിന് കടുത്ത പനി ബാധിച്ചിരുന്നു. ഛര്‍ദ്ധിയും മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളും ഉണ്ടായിരിന്നു.
പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ 14 വയസുകാരന്‍ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുന്‍പാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചെമ്പ്രശേരി.





