അരീക്കോട് (മലപ്പുറം): ന്യൂജെന്‍ സിനിമകളിലെ തെറി കുടുംബസദസ്സുകളെ അകറ്റി നിര്‍ത്തുന്നതിന് മുഖ്യകാരണമാവുന്നതായി സംവിധായകന് അമ്പിളി. സാഹിത്യ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ചിത്രകാരി ജഷീല സഫീര്‍ മാമ്പുഴയുടെ കഥാസമാഹാരം ഞാന്‍ അരൂപി നീ അനാമിക പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാനരചയിതാവ് ബാപ്പു വാവാട് പുസ്തകം ഏറ്റുവാങ്ങി.
|
മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് അഡ്വ.സി.ശ്രീധരന് നായര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് അബു ഇരിങ്ങാട്ടിരി പുസ്തകം പരിചയപ്പെടുത്തി. ചെറുകഥാകൃത്ത് നൗഷാദ് അരീക്കോട് അധ്യക്ഷത വഹിച്ചു.
ചടങ്ങളില്‍ ഗാനരചയിതാക്കളായ ഒ.എം കരുവാരകുണ്ട്, ബാപ്പു വെള്ളിപ്പറമ്പ്, കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട്, അഡ്വ. പി.എം. സഫറുള്ള, അഡ്വ കെ.സി. അഷ്റഫ്, ഫൈസല്‍ കന്മനം, സാബി തെക്കേപ്പുറം, എം.പി.ബി ഷൗക്കത്ത്, ലുക്മാന് അരീക്കോട്, ജഷീല സഫീര്‍ മാമ്പുഴ സംബന്ധിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



