26
Oct 2024
Tue
26 Oct 2024 Tue
No bail for PP Divya, Anticipatory Bail Petition Dismissed

കണ്ണൂര്‍: ADM നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന പിപി ദിവ്യയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി നിസാര്‍ അഹമ്മദാണ് തള്ളിയത്. ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി ഒറ്റ വാക്കിലാണ് ജാമ്യംനിഷേധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ദിവ്യ ആസൂത്രിതമായി എത്തി വ്യക്തിഹത്യ നടത്തിയെന്നും എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യക്കെതിരായ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്നുമാണും പ്രോസിക്യൂഷന്‍ വാദിച്ചു. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നീണ്ട വാദമാണ് നടന്നത്.

No bail for PP Divya, Anticipatory Bail Petition Dismissed