അന്തരിച്ച ലോകപ്രസിദ്ധ വ്യവസായി രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ അര്‍ധസഹോദരന്‍ നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
|
സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റിയാണ് നിലവില്‍ നോയല്‍ ടാറ്റ. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കള്‍. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും.
യുകെയിലെ സസെക്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന്് ബിരുദം നേടിയ നോയല്‍ ടാറ്റ ഫ്രാന്‍സിലെ INSEAD-ല്‍ നിന്ന് ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് പ്രോഗ്രാം(ഐഇപി) പൂര്‍ത്തിയാക്കി. ഐറിഷ് പൗരനായ നോയല്‍ വിവാഹം കഴിച്ചത് ടാറ്റ സണ്‍സിലെ ഏറ്റവും വലിയ ഏക ഓഹരി ഉടമയായിരുന്ന പല്ലോന്‍ജി മിസ്ത്രിയുടെ മകള്‍ ആലു മിസ്ത്രിയെയാണ്. ഇവര്‍ക്ക് ലിയ, മായ, നെവില്‍ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





