04
Nov 2024
Wed
04 Nov 2024 Wed
non bailable case charged against PV Anvar MLA

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന കുറ്റങ്ങളാണ് എംഎല്‍എയ്‌ക്കെതിരേ ചുമത്തിയിരിക്കുന്നത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ചേലക്കര പോലീസ് കേസെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി പി വി അന്‍വര്‍ എംഎല്‍എയും സംഘവും ഡോക്ടര്‍മാരടക്കം ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന് ആശുപത്രി സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വ രാവിലെ ഒമ്പതരയോടെയാണ് അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും അടങ്ങുന്ന സംഘവും താലൂക്ക് ആശുപത്രിയിലെത്തിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക