14
Aug 2024
Thu
14 Aug 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകൾ. നോർക്ക റൂട്ട്‌സ് ആണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നത്.

ഒഴിവുള്ള സെക്ഷൻ:

ബ്രെസ്റ്റ് സർജറി,
കാർഡിയാക് കത്തീറ്ററൈസേഷൻ,
ക്രിട്ടിക്കൽ കെയർ,
എമർജൻസി ഡിപ്പാർട്ട്മെന്റ്,
ജനറൽ മെഡിസിൻ,
ജനറൽ സർജറി,
ഇന്റർവെൻഷണൽ റേഡിയോളജി,
നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (NICU),
ന്യൂറോളജി,
പീഡിയാട്രിക് ICU,
വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ്

എങ്ങനെ അപേക്ഷിക്കാം

വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം [email protected] ലേക്ക് മെയിൽ അയക്കുക ആണ് വേണ്ടത്.

22ന് വൈകിട്ട് 5 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
സ്‌പെഷ്യാലിറ്റികളിൽ

യോഗ്യത:
കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം.

പ്രായപരിധി 55 വയസ്സ്.
അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്.
അഭിമുഖം ഓൺലൈനായി നടത്തും.
കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടുണ്ടാവണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2770536, 539, 540, 577, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്).