15
Jul 2024
Tue
15 Jul 2024 Tue

സൗദിയിൽ സർക്കാർ തലത്തിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് വിവിധ സ്പെഷ്യലിറ്റികളിലുള്ള നേഴ്‌സുമാരെ ഉദ്യേശിച്ചു കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നു. ഇതിനായി കേരള സർക്കാർ ഏജൻസിയായ നോര്‍ക്ക റൂട്ട്‌സ് വഴി ഇന്റർവ്യൂ ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാര്‍ഡിയാക്കത്തീറ്ററൈസേഷന്‍, കാര്‍ഡിയാക് ഐസിയു (മുതിര്‍ന്നവര്‍ക്കുള്ളത്), ഡയാലിസിസ്, എമര്‍ജന്‍സി പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ER), ജനറല്‍ നഴ്സിംഗ്, ഐസിയു അഡള്‍ട്ട്, മെഡിസിന്‍ & സര്‍ജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷന്‍ തിയറ്റര്‍ (OT/OR), പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (PICU) എന്നീ സ്‌പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം.

നഴ്‌സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ജൂലൈ 19 രാവിലെ 10 മണിക്കകം അപേക്ഷിക്കണം.

അപേക്ഷകര്‍ മുന്‍പ് SAMR പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്.
കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള പാസ്‌പോര്‍ട്ടു ഉളളവരായിരിക്കണം.

ഇന്റർവ്യൂവിന് പാസ്സ്‌പോര്‍ട്ട് കൊണ്ടുവരേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2770536, 539, 540, 577.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പർ: 1800 425 3939, +91-8802 012 345 .