വടക്കന്‍ ജപ്പാനില്‍ വന്‍ ഭൂചലനം. പ്രാദേശികസമയം വൈകീട്ട് 4.53നായിരുന്നു ഭൂകമ്പ മാപിനിയില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. വന്‍ കെട്ടിടങ്ങളടക്കം ഭൂചലനത്തില്‍ കുലുങ്ങി.
|
ഇതിനു പിന്നാലെ മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും ഉണ്ടായി. തീരമേഖലകളില്‍ നിന്ന് ജനങ്ങള്‍ ഉയരമുള്ള സുരക്ഷിതമായ ഇടത്തേക്ക് മാറണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ജലോപരിതലത്തിന് താഴെ 10 കിലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. തുടര്‍ ചലനത്തിന് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ALSO READ: വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണ് ഏഴുവയസ്സുകാരി മരിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





