08
Feb 2023
Fri
08 Feb 2023 Fri

 

ന്യുഡൽഹി: ആർത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ. വളരെ ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ് അതേ തുടർന്ന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ശമ്പളത്തോടെയുള്ള ആർത്തവ അവധി കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ലെന്നും ഭാരതി പവാർ വ്യക്തമാക്കി.പെൺകുട്ടികൾക്കിടയിലെ ആർത്തവ ശുചിത്വത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.

എംപിമാരായ ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ചേദ്യത്തിനാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മറുപടി നൽകിയത്. കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളിലും ആർത്തവ അവധി പ്രഖ്യാപിച്ച് കഴിഞ്ഞ മാസം ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഹാജർ നിരക്ക് 73 ശതമാനമാക്കി ഉയർത്തി. കൂടാതെ 18 കഴിഞ്ഞ വിദ്യാർത്ഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും ഉന്നത വിദ്യഭ്യാസ വകുപ്പ് നൽകി.