26
Nov 2024
Sat
26 Nov 2024 Sat

പാലക്കാട്: ബിജെപിയുമായി അകന്ന പാര്‍ട്ടിയുടെ മുന്‍ വക്താവും മുതിര്‍ന്ന നേതാവുമായ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇക്കാര്യം പ്രഖ്യാപിക്കാനായി കോണ്‍ഗ്രസ് നേതൃത്വം വിളിച്ച വാര്‍ത്താ സമ്മേളനത്തിലേക്കെത്തിയ അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു. വിഡി സതീശനും കെ. സുധാകരനുമാണ് അംഗത്വം നല്‍കിയത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സന്ദീപിന്റ ചൊഞ്ചാട്ടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട് സ്ഥാനര്‍ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. ഇതിനിടയില്‍ സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയെങ്കിലും ഒടുവില്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ സന്ദീപ് തീരുമാനിക്കുയായിരുന്നു.