സുപ്രിംകോടതി ഇടപെടലിനെ തുടർന്ന് പുതുക്കി പ്രസിദ്ധീകരിച്ച് നീറ്റ് യുജി റാങ്ക് പട്ടികയിൽ ഒന്നാം റാങ്ക് 17 പേർക്കായി ചുരുങ്ങി. എൻടിഎ വെബ്സൈറ്റിൽ ആണ് ഫലം പ്രസിദ്ധീകരിച്ചത്. ഒന്നാം റാങ്കുകാരിൽ കണ്ണൂർ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷർമിളും ഇടംപിടിച്ചു. നേരത്തേ 61 ഒന്നാം റാങ്കുകളായിരുന്നു ഉണ്ടായിരുന്നത്.
|
പുതിയ പട്ടിക വന്നതോടെ 16000 വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള അവസരം ഇല്ലാതായി. ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ പരിഗണിച്ച എൻടിഎ നടപടി റദ്ദാക്കിയ സുപ്രിംകോടതി തെറ്റായ ഉത്തരത്തിന് നൽകിയ മാർക്ക് കുറയ്ക്കാൻ നിർദേശിക്കുകയായിരുന്നു.
ആദ്യം പ്രസിദ്ധീകരിച്ച ഫലത്തിൽ മുഴുവൻ മാർക്കായ 720 ലഭിച്ചത് 61 വിദ്യാർഥികൾക്കായിരുന്നു. എന്നാൽ ഇവരിൽ 44 പേർ ഫിസിക്സിലെ തർക്കമുണ്ടായിരുന്ന ചോദ്യത്തിന് തെറ്റായ ഉത്തരമാണ് നൽകിയിരുന്നത്. ഇതോടെ 44 പേരുടെ മാർക്ക് 715 ആയി കുറഞ്ഞു. ആദ്യം ഫലം വന്നപ്പോൾ ഒന്നാം റാങ്ക് നേടിയ 61 പേരിൽ നാല് മലയാളികളാണ് ഉണ്ടായിരുന്നത്.
ചൊവ്വാഴ്ചയാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ എൻടിഎയ്ക്ക് സുപ്രിംകോടതി നിർദേശം നൽകിയത്. ഇതുമൂലം നാല് ലക്ഷം വിദ്യാർഥികളുടെ മാർക്കിലാണ് വ്യത്യാസം വന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





