09
Sep 2023
Sat
09 Sep 2023 Sat

കേട്ടയം: പാലായില്‍ പ്രസവശേഷം നഴ്‌സ് ആശുപത്രിയില്‍ മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂര്‍ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോകഭവനില്‍ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോള്‍ (27) ആണു മരിച്ചത്. പാലാ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനു പ്രവേശിപ്പിക്കപ്പെട്ട ആര്യമോള്‍ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെ വച്ച് മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചികിത്സപ്പിഴവ് ആരോപിച്ചു ബന്ധുക്കള്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സായ ആര്യമോളെ 22-ാം തീയതി ആണു പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 23നു ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടര്‍ന്ന് 26നു കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച രാത്രി 11.30നു മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക