19
Aug 2025
Sat
19 Aug 2025 Sat
Nurse found dead in Neyyattinkara

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വദേശി അഞ്ജലി റാണി(28)യാണ് മരിച്ചത്.
നെയ്യാറ്റിന്‍കരയില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു യുവതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാല്‍ യുവതിക്ക് ശനിയാഴ്ച അവധിയായിരുന്നു. ഇതോടെ ഒപ്പം താമസിച്ചിരുന്ന മൂന്നു പേരും രാവിലെ ജോലിക്കു പോയി. അഞ്ജലിയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഞാന്‍ പോകുന്നു എന്ന് എഴുതിയ ആത്മഹത്യാകുറിപ്പ് മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

ALSO READ: ട്രെയിന്‍ ടോയ്‌ലറ്റിലെ ചവറ്റുകുട്ടയ്ക്കുള്ളില്‍ മൂന്നുവയസ്സുകാരന്റെ മൃതദേഹം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക