02
Jan 2025
Tue
02 Jan 2025 Tue
NYL president resigns

കോഴിക്കോട്: ഐഎന്‍എല്‍ നേതാക്കള്‍ അഴിമതി നടത്തുന്നു എന്നാരോപിച്ച് നാഷനല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ: ഷമീര്‍ പയ്യനങ്ങാടി രാജിവെച്ചു.(NYL president resigns)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും പാര്‍ട്ടിയെ വിറ്റ് കോടികള്‍ സമ്പാദിച്ചുവെന്നാണ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി ആരോപിക്കുന്നു.

ഇതില്‍ പ്രതിഷേധിച്ച് ഐഎന്‍എല്‍ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളും രാജിവച്ചതായി ഷമീര്‍ അറിയിച്ചു. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഉണ്ടായിരുന്ന കാലയളവില്‍ ലക്ഷങ്ങള്‍ വാങ്ങി പല നിയമനങ്ങളും നടത്തിയത് തെളിവുകളോടെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക