30
May 2024
Wed
30 May 2024 Wed
obituary Prof V Mamukkoya.jpg

പടനിലം: എംഇഎസ് മമ്പാട് കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ വി മാമുക്കോയ(82) നിര്യാതനായി. എംഇഎസ് മമ്പാട് കോളജില്‍ ദീര്‍ഘകാലം ഇംഗ്ലീഷ് വിഭാഗം മേധാവി ആയിരുന്നു. എംഇഎസ് വളാഞ്ചേരി കോളജില്‍ പ്രഥമ പ്രിന്‍സിപ്പല്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, അക്കാദമിക് കൗണ്‍സില്‍ അംഗം, എംഇഎസ് മമ്പാട് കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡന്റ്, എംഇഎസ് മലപ്പുറം ജില്ലാ പ്രസിഡന്റ്, എം ഇഎസ് സെന്‍ട്രല്‍ കമ്മിറ്റി അംഗം, മമ്പാട് എംഇഎസ് യതീം ഖാന പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആരാമ്പ്രത്തെ പരേതനായ വട്ടകണ്ടത്തില്‍ ഹുസൈന്റെയും അത്തിക്കമണ്ണില്‍ ആസിയ ഉമ്മയുടെയും മകനാണ്. മക്കള്‍: നസീര്‍ ഹുസൈന്‍(ഖത്തര്‍ പെട്രോളിയം), ശരീഫ ബാനു(ചേന്ദമംഗല്ലൂര്‍),ഡോക്ടര്‍ ഷാഹിന ബാനു. മരുമക്കള്‍: ഹാഷിം കീരന്‍ തൊടിക ചേന്ദമംഗല്ലൂര്‍.(ബിസിനസ് ഖത്തര്‍), ജാസിം(സീനിയര്‍ വൈസ് പ്രസിഡന്റ് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ബംഗളൂരു).

സഹോദരങ്ങള്‍: പരേതനായ വി.മുഹമ്മദ്(റിട്ട:സീനിയര്‍ സൂപ്രണ്ട് പിഡബ്ല്യുഡി), എ.പി അലി(റിട്ട: അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് നാഷണല്‍ ഹൈവേ), സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ എ. പി കുഞ്ഞാമു(റിട്ട: കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍), എ. പി അബൂബക്കര്‍(മുന്‍ ന്യൂസ് എഡിറ്റര്‍ മാധ്യമം), പരേതയായ പാത്തൂട്ടി (ആരാമ്പ്രം), കദീജ(കുറ്റിക്കാട്ടൂര്‍). ഖബറടക്കം ബുധനാഴ്ച രാത്രി 7.30 ആരാമ്പ്രം വാരിപ്പുറം ജുമാ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ .