UAEയില്‍ വെല്‍ഡര്‍, പ്ലേറ്റര്‍, പൈപ്പ് ഫിറ്റര്‍ ഒഴിവുകള്‍; ഒഡെപെക് വഴി റിക്രൂട്ടിങ്
|
സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് യു.എ.ഇയിലെ വിവിധ കമ്പനികളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. സര്‍ക്കാര്‍ സ്ഥാപനാമയതിനാല്‍ ഏജന്‍സികളുടെ തട്ടിപ്പ് ഭയക്കാതെ ധൈര്യമായി ജോലിക്ക് ശ്രമിക്കാം എന്നതാണ് ഒഡെപെക്കിന്റെ പ്രത്യേകത. യുഎഇയിലെ പ്രശസ്തമായ കമ്പനിയിലേക്കാണ് നിയമനമെന്ന് ഒഡെപെക് അറിയിക്കുന്നു.
യുഎഇയില്‍ വെല്‍ഡര്‍, പ്ലേറ്റര്‍, പൈപ്പ് ഫിറ്റര്‍ തുടങ്ങിയ മേഖലകളിലേക്കാണ് ഇപ്പോള്‍ ഒഡെപെക്ക് വഴി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജിടിഎഡബ്ല്യു, എഫ്‌സിഎഡബ്ല്യു എന്നീ വിഭാഗങ്ങളിലാണ് നിയമനം. രണ്ട് വിഭാഗത്തിലും ഒരേ പ്രായപരിധിയും യോഗ്യതകളുമാണ് ചോദിച്ചിരിക്കുന്നത്.
യോഗ്യത:
ഓരോജോലിക്കും ബന്ധപ്പെട്ട മേഖലയില്‍ ഐടിഐ സര്‍ട്ടിഫിക്കേഷനാണ് യോഗ്യത.
കൂടാതെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. ഷിപ്പ്‌യാര്‍ഡ് മേഖലയില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി 40 വയസ്സ്. പുരുഷന്‍മാര്‍ക്ക് വേണ്ടി മാത്രമാണ് ഈ ഒഴിവുകള്‍.
വിസയും ഇന്‍ഷൂറന്‍സും കമ്പനി നല്‍കും.
ശമ്പളം: 1800 ദിര്‍ഹം (അതായത് 40,767 ഇന്ത്യന്‍ രൂപ). കൂടാതെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അവധിക്കും അര്‍ഹതയുണ്ടായിരിക്കും.
പ്ലേറ്റര്‍ ഫാബ്രിക്കേറ്റര്‍, പൈപ്പ് ഫിറ്റര്‍
മുകളിലേത് പോലുള്ള യോഗ്യതയും പരിചയും ആവശ്യം.
1600 ദിര്‍ഹമാണ് ശമ്പളം. സാലറിയായി ലഭിക്കുക. കൂടാതെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അവധിക്കും അര്‍ഹതയുണ്ടായിരിക്കും.
എങ്ങിനെ അപേക്ഷിക്കാം?
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പുതുക്കിയ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും താഴെ കൊടുക്കുന്ന ഇമെയിലിലേക്ക് അയക്കുക.
മെയില്‍: [email protected]
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി: 2023 ഒക്ടോബര്‍ 7.
വിജ്ഞാപനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





