10
Oct 2023
Mon
10 Oct 2023 Mon

യുഎഇയിലും ഒമാനിലും ജോലി നേടാം: കനത്ത ശമ്പളവും; അവസരം ഒരുക്കുന്നത് ഒഡെപെക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: യുഎഇയിലും ഒമാനിലും കനത്ത ശമ്പളത്തിന് ജോലി ലഭിക്കുന്ന അവസരം ഒരുക്കി സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഒഡെപെക്.

ക്രെയിന്‍ ടെക്‌നീഷ്യന്‍ മെക്കാനിക്കല്‍, ക്രെയിന്‍ ടെക്‌നീഷന്‍ ഇലക്ട്രിക്കല്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് യു.എ.ഇയില്‍ അവസരം. ഒമാനില്‍ അധ്യാപക ഒഴിവുകളാണുള്ളത്.

ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് യോഗ്യതയായി ആവശ്യപ്പെടുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യമാണ്.
പ്രായം 40 വയസ്സിന് താഴെയായിരിക്കണം.
ക്രെയിന്‍ ഇലക്ട്രിക്കല്‍ ജോലി, ഓട്ടോമൊബൈല്‍ എഞ്ചിനുകളെക്കുറിച്ചും അറ്റകുറ്റപ്പണികളെക്കുറിച്ചും അറിവ് വേണം. ഇംഗ്ലീഷില്‍ അടിസ്ഥാനപരമായ അറിവും ആവശ്യമാണ്.
സാധാരണ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് പുറത്തുള്ള ചുമതലകള്‍ ഏല്‍പ്പിക്കുമ്പോള്‍ ജോലി സ്ഥലങ്ങളുടെയും ഉപകരണങ്ങളുടെയും സൈറ്റുകള്‍ സന്ദര്‍ശിക്കുക, സൂപ്പര്‍വൈസര്‍മാരുമായി ആശയവിനിമയം നടത്തുകയും ജോലിയുടെ പുരോഗതിയെക്കുറിച്ച് അവരെ അറിയിക്കല്‍ തുടങ്ങിയവയും ജോലിയുടെ ഉത്തരവാദിത്തങ്ങളാണ്.

രണ്ട് ജോലികള്‍ക്കും തുടക്കത്തില്‍ 4835 യുഎഇ ദിര്‍ഹമാണ് ശമ്പളമായി ലഭിക്കുക. അതായത് ഒരു ലക്ഷത്തിലേറെ (109304) ഇന്ത്യന്‍ രൂപ.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപ്‌ഡേറ്റ് ചെയ്ത ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബര്‍ 4ന് മുമ്പ് മെയില്‍ അയക്കുക.

ഒമാനിലെ പ്രശസ്തമായ സ്‌കൂളിലേക്ക് ഇംഗ്ലീഷ് എച്ച് ഒ ഡി വിഭാഗത്തിലേക്കും ഒഡെപെക് മുഖേന അപേക്ഷിക്കാം.
യോഗ്യത: എംഎ (ഇംഗ്ലീഷ്), ബിഎഡ് (ഇംഗ്ലീഷ്) (റഗുലര്‍ പഠനം മാത്രം), ഡിപ്പാര്‍ട്ട്‌മെന്റ് തലവനായി സിബിഎസ്ഇ സ്‌കൂളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ആവശ്യമാണ്.
വിസ സ്‌കൂള്‍ അധികൃതര്‍ നല്‍കും. ആരോഗ്യ പരിരക്ഷയോടൊപ്പം വര്‍ഷത്തില്‍ നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റും സ്‌കൂള്‍ തന്നെ ഉറപ്പ് വരുത്തും.
മാസം ഏകദേശം 500 ഒമാന്‍ റിയാലായിരിക്കും ശമ്പളമായി ലഭിക്കുക. അതായത് ഏകദേശം 107721 ഇന്ത്യന്‍ രൂപ.
താല്‍പ്പര്യമുള്ള ഉദ്യോാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിലിലേക്ക് ഒക്ടോബര്‍ അഞ്ചിന് മുമ്പ് അയക്കുക.

സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പിന് വിധേയമാവാതെ അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ ജോലി നേടാന്‍ അവസരം ഒരുക്കുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക