27
Mar 2023
Tue
27 Mar 2023 Tue

മലപ്പുറം: മലപ്പുറത്തുവെച്ച് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും. ഒഡീഷ സ്വദേശിയായ ഹേമദാർ ചലാന (26) യെ ആണ 27 വർഷം കഠിന തടവിനും 1,10,000/ രൂപ പിഴയടക്കുന്നതിനും കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 14 മാസം കഠിന തടവിനും വിധിച്ചു. പിഴയിൽനിന്ന് 100000/ രൂപ അതിജീവിതയ്ക്ക് നൽകാനും വിധിയായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021 ജൂണിലാണ് സംഭവം. കൊടക്കാട് ക്വാർട്ടേഴ്‌സിൽ കന്നഡ സ്വദേശികളായ മാതാപിതാക്കളുടെ കൂടെ കഴിഞ്ഞുവരികയായിരുന്ന ഏഴു വയസ്സുള്ള പെൺകുട്ടിയെ ക്വാർട്ടേഴ്‌സിൽനിന്ന് തട്ടിക്കൊണ്ട് പോയാണ് ഇയാൾ പീഡിപ്പിച്ചത്. ബാലികയെ പ്രതി താമസിക്കുന്ന മുറിയിൽ കൊണ്ടുപോയി അവിടെവച്ച് അശ്ലീല വീഡിയോ കാണിച്ചു കൊടുക്കുകയും ലൈംഗികമായി പീഢിപ്പിക്കുകയും കുട്ടിയുടെ വയറ്റത്തും തുടയിലും അടിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.

തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് സി.ആർ ദിനേശ് ആണ് ശിക്ഷ വിധിച്ചത്. പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ഹണി.കെ.ദാസ്, താനൂർ ഡി വൈ എസ് പി ആയിരുന്ന എം ഐ ഷാജി എന്നിവരായിരുന്നു അന്വേഷണോദ്യാഗസ്ഥർ.