23
Sep 2024
Mon
23 Sep 2024 Mon
OICC sevens football tournament wll start on october 3

ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന റഫ വാട്ടർ ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഒക്ടോബർ 3 ന് രാത്രി 8ന് ഖാലിദ് ബിൻ വലീദ് റോഡിന് സമീപമുള്ള ഒളിമ്പ്യ ഗ്രൗണ്ടിൽ (റിയൽ കേരള ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം) തുടക്കം കുറിക്കുമെന്നു സംഘാടകരായ ഒഐസിസി വെസ്റ്റേൺ റീജ്യനൽ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 3, 4 തിയ്യതികളിൽ പ്രാഥമിക റൗണ്ട് മത്സരങ്ങളും 10 ന് സെമി ഫൈനൽ മത്സരങ്ങളും 11 ന് ഫൈനൽ മത്സരങ്ങളും നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രമുഖ താരങ്ങൾ അണിനിരക്കുന്ന 12 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ടൂർണമെന്റിന്റെ ഭാഗമായി ജൂനിയർ ഫുട്ബാൾ മത്സരങ്ങളും 40 വയസ്സിനു മുകളിലുള്ളർക്കായി വെറ്ററൻസ് ഫുട്ബാൾ ടീമുകളുടെ മത്സരങ്ങളുമുണ്ടായിരിക്കുന്നതാണ്. ജൂനിയർ വിഭാഗത്തിൽ 4 ടീമുകളും വെറ്ററൻസ് വിഭാഗത്തിൽ 6 ടീമുകളുമാണ് മാറ്റുരയ്ക്കുക എന്നും സംഘാടകർ അറിയിച്ചു.
ഒക്ടോബർ 3 ന് ആദ്യ മത്സരത്തിൽ റുമികോ എഫ്.സി ജിദ്ദ റോയൽ ട്രാവൽസുമായും രണ്ടാം മത്സരത്തിൽ ഫ്രണ്ട്സ് എഫ്.സി യുനൈറ്റഡ് റീം അൽ ഉല ട്രേഡിങ്ങ് കമ്പനി, യാമ്പു എഫ്‌സിയുമായും മൂന്നാം മത്സരത്തിൽ ഡക്സോ പാക്ക് യെല്ലോ ആർമി ടീം കണ്ട്രോൾ സ്റ്റേജ് സിൽവർ സ്റ്റാർ എഫ്.സി.യുമായും ഏറ്റുമുട്ടും. ജൂനിയർ വിഭാഗത്തിൽ ബദ്ർ തമാം ടീം ജെ.എസ്.സി യുമായി ഏറ്റുമുട്ടും.
വിജയികൾക്ക് റഫ വാട്ടർ സ്പോൺസർ ചെയ്തിട്ടുള്ള ആകർഷകമായ ട്രോഫിയും 6000 റിയാൽ പ്രൈസ് മണിയും രണ്ടാം സ്ഥാനക്കാർക്ക് ദാദാബായ് ട്രാവൽ സ്പോൺസർ ചെയ്തിരിക്കുന്ന ട്രോഫിയും 3000 റിയാൽ പ്രൈസ് മണിയും സമ്മാനിക്കുന്നതായിരിക്കും. കൂടാതെ, മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കളിക്കാർക്ക് വിവിധങ്ങളായ വ്യക്തിഗത പ്രോത്സാഹനസമ്മാനങ്ങൾ നൽകുന്നതായിരിക്കും. മത്സരങ്ങൾ വീക്ഷിക്കാനായി എത്തുന്ന കാണികൾക്ക് നറുക്കെടുപ്പിലൂടെ വിമാന ടിക്കറ്റ്, സ്വർണ്ണ നാണയം, ടെലിവിഷൻ, ഗൃഹോപകരണങ്ങൾ തുടങ്ങി ആകർഷകമായ നിരവധി സമ്മാനങ്ങൾ ലഭിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

ടൂർണമെന്റിനോടനുബന്ധിച്ചു ഗ്രൗണ്ടിൽ അൽ അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ മെഡിക്കൽ ക്യാംപ്, നോർക്ക ഹെൽപ്പ് ഡെസ്ക്ക് എന്നിവയുമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു. കാണികൾക്ക് പ്രാഥമികമായ മെഡിക്കൽ ചെക്കപ്പും നോർക്ക രജിസ്‌ട്രേഷനും നടത്താനുള്ള സൗകര്യമുണ്ടായിരിക്കുന്നതാണ്. ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശന ചടങ്ങിൽ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രതിനിധികൾ, സ്‌പോൺസർമാർ, ഒഐസിസി നേതാക്കൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു. ഫിക്‌സചർ പ്രകാശന ചടങ് മുഹമ്മദ് അബൂബക്കർ (ദാദാബായ് ട്രാവൽ റീജ്യണൽ മാനേജർ) ഉൽഘാടനം ചെയ്തു. ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ഹക്കീം പാറക്കൽ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി അസ്ഹാബ് വർക്കല, വൈ. പ്രസിഡന്റുമാരായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായ്, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, ജന: സെക്രട്ടറിമാരായ മനോജ് മാത്യു, മുജീബ് തൃത്താല, സെക്രട്ടറി മോഹൻ ബാലൻ, നോർക്ക കൺവീനർ അബ്ദുൽ ഖാദർ ആലുവ, അയ്യൂബ് മാസ്റ്റർ (സിഫ്), അഷ്ഫർ (ഫുട്ബാൾ ഫ്രണ്ട്സ്), ഖാജാ മുഹിയുദ്ധീൻ, അഷറഫ് അഞ്ചലാൻ, ഫിറോസ് ചെറുകോട് എന്നിവർ ആശംസകൾ നേർന്നു.

ജനറൽ കൺവീനർ ആസാദ് പോരൂർ സ്വാഗതവും ജോ. ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. ജംഷി കോട്ടപ്പുറം, അൻവർ വല്ലാഞ്ചിറ, ഷഫീഖ് പട്ടാമ്പി, സമീർ കാളികാവ്, കെസി ഷരീഫ്, മുസ്തഫ ചേളാരി എന്നിവർ ഫിക്സ്ചർ പ്രകാശന ചടങ്ങിന് നേതൃത്വം നൽകി.ഹക്കീം പാറക്കൽ, അസ്‌ഹാബ് വർക്കല, സഹീർ മഞ്ഞാലി, അലി തേക്കുത്തോട്, മുഹമ്മദ് അബൂബക്കർ, രാധാകൃഷ്ണൻ കാവുംബായി, ആസാദ്‌ കോരുർ, ജംഷി കോട്ടപ്പുറം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.