19
Jul 2023
Sun
19 Jul 2023 Sun

ഷാര്‍ജ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് ഒരാഴ്ച കാലത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടും അതിന് പുല്ലുവില പോലും കല്‍പ്പിക്കാതെ ഒരു കൂട്ടം പ്രവാസി കോണ്‍ഗ്രസുകാരുടെ സംഘടനയായ ഷാര്‍ജ ഒഐസിസി ഘടകം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വണ്‍ ഡേ-ഫണ്‍ ഡേ എന്ന പേരിലാണ് കുട്ടികള്‍ക്കായി ഒഐസിസി വേനല്‍ക്കാല ക്യാംപ് സംഘടിപ്പിച്ചത്. കെപിസിസി പ്രഖ്യാപിച്ച ദുഃഖാചരണം തീരുന്നതിന് മുമ്പായി ക്യാംപ് സംഘടിപ്പിച്ചതില്‍ ഷാര്‍ജയിലെയും യു.എ.ഇയിലെയും കോണ്‍ഗ്രസ്, ഇന്‍കാസ് പ്രവര്‍ത്തകരില്‍ ശക്തമായ അമര്‍ഷമുണ്ട്.

ഇന്‍കാസ് നേതൃത്വം ആവശ്യപ്പെട്ടിട്ടും ക്യാംപ് മാറ്റി വയ്ക്കാന്‍ സംഘാടകര്‍ തയ്യാറായില്ല. ഇന്‍കാസ് യുഎഇ കമ്മിറ്റി ജന.സെക്രട്ടറി എസ്.മുഹമ്മദ് ജാബിറാണ് ഒഐസിസി ഷാര്‍ജയുടെ രക്ഷാധികാരി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക