മസ്കത്ത്: ഒമാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അധ്യാപകദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 25ന് പൊതുഅവധി. ഒമാനി അധ്യാപക ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകര്‍ക്കും അധ്യാപന, അഡ്മിനിട്രേറ്റീവ് സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്ന് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് അറിയിച്ചു. (oman declared public holiday on february 25)
|
രാജ്യത്ത് ഫെബ്രുവരി 24നാണ് അധ്യാപകദിനം ആചരിക്കുന്നത്. ശനിയാഴ്ച വാരാന്ത്യ അവധി ദിവസമായതിനാലാണ് ഫെബ്രുവരി 25, ഞായറാഴ്ച പൊതുഅവധി പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ മേഖലാ സ്കൂളുകള്‍ക്കും അവധി ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുത്ത് മൂന്ന് ദിവസത്തെ തുടര്‍ച്ചയായ അവധി ലഭിക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





