23
Feb 2025
Wed
23 Feb 2025 Wed

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്തുണ്ടായ ബസ് അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ വൈകീട്ടോടെയാണ് നഗരത്തിലെ അരയിടത്ത് പാലം ജങ്ഷന്‍ പാലത്തില്‍ ബസ് അപകടത്തില്‍പ്പെട്ടത്. പിന്നിലൂടെ വന്ന ബൈക്ക് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഇടിക്കുകയും നിയന്ത്രണം നഷ്ടമായ ബസ് മറ്റൊരു ബൈക്കിലിടിച്ച് മറിയുകയുമായിരുന്നു. നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ച ബസ് കീഴ്‌മേല്‍ മറിഞ്ഞതോടെ നഗരത്തില്‍ ഏറെനേരം ഗതാഗത തടസ്സവും ഉണ്ടായി. പൊലീസും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കോഴിക്കോട്- മാവൂര്‍കൂളിമാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആകെ 54 പേരാണ് ചികിത്സ തേടിയത്. 12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

Bus overturns in Kozhikode city; Biker dies while undergoing treatment