06
Mar 2024
Thu
06 Mar 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: എടപ്പാൾ മേൽപ്പാലത്തിനു മുകളിൽ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ്സിൽ ഉണ്ടായിരുന്നു പത്ത് പേർക്ക് പരിക്ക്.

പിക്കപ്പ് വാനില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ഡ്രൈവർ രാജേന്ദ്രനെ ഫയര്‍ഫോഴ്‌സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് രാജേന്ദ്രനെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല.

ഇന്ന് പുലര്‍ച്ചെ അണ് അപകടം. തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് എടപ്പാള്‍ മേല്‍പ്പാലത്തില്‍ വച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഓരോ നിമിഷവും നിരവധി വാഹനങ്ങളാണ് എടപ്പാള്‍ മേല്‍പ്പാലം വഴി കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ അപകടത്തെ തുടര്‍ന്ന് വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക