27
Aug 2024
Thu
27 Aug 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: പാലക്കാട് ലക്കിടിയില്‍ സ്കൂട്ടറിൽ കാറിടിച്ച് യാത്രക്കാരന്‍ മരിച്ചു. കാർ സ്കൂട്ടറിൽ കേറിയിടിക്കുക ആയിരുന്നൂ കടമ്പഴിപ്പുറം കുണ്ടുവമ്പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ ആണ് മരിച്ചത്.

ഒറ്റപ്പാലം ഭാഗത്തു നിന്നും പത്തടിപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറിലേക്ക് പിന്നിലുണ്ടായിരുന്ന കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ശിവദാസന്‍ തൽക്ഷണം മരിച്ചു.

കൂടെയുണ്ടായിരുന്ന ജിഷ്ണു എന്ന യുവാവിന് ഗുരുതരമായ പരിക്കേറ്റു. ജിഷ്ണുവിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ശിവദാസന്‍ വെല്‍ഡിങ് ജോലിക്കാരനാണ്.