11
Feb 2026
Wed
11 Feb 2026 Wed
one more accused arrested in Spa rape case

തിരുവല്ലയില്‍ സ്പാ ബലാല്‍സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവല്ല ചുമത്ര സ്വദേശി വൊക്കന്‍ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയില്‍ നിന്നാണ് പ്രത്യേക പോലീസ് സംഘം പ്രശോഭിനെ പിടികൂടിയത്. കിരണ്‍, സജിന്‍ എന്നീ രണ്ടു പ്രതികള്‍ കൂടി ഇനി പിടിയിലാവാനുണ്ട്. ഇവര്‍ ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. മുഖ്യപ്രതിയായ മരണ സുബിന്‍, ബെര്‍ലിന്‍ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ പിടിയിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്പാ ജീവനക്കാരിയെ മരണ സുബിന്‍ എന്നറിയപ്പെടുന്ന സുബിന്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോള്‍ ഇതിനു കൂട്ടുനിന്നവരാണ് പ്രശോഭ് ഉള്‍പ്പെടെയുള്ള പ്രതികള്‍. ഗുണ്ടാപിരിവ് നല്‍കാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിന്‍ പീഡനത്തിന് ഇരയാക്കിയത്.

എതിര്‍ ബിസിനസ് ഗ്രൂപ്പ് നല്‍കിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവര്‍ത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടൊണ് പോലീസ് കാണുന്നത്. സഹപ്രവര്‍ത്തകയും അവരുടെ ആണ്‍സുഹൃത്തും കേസില്‍ പ്രതികളായേക്കും. സ്പാകളില്‍ നിന്നു മാസപ്പടി വാങ്ങല്‍, ഗുണ്ടാ ബന്ധം എന്നിങ്ങനെ തിരുവല്ല സ്റ്റേഷനിലെ ചില പോലീസുകാര്‍ക്കെതിരായ ആക്ഷേപത്തില്‍ വകുപ്പുതല പരിശോധന നടക്കുന്നുണ്ട്.

ALSO READ: ഹോട്ടല്‍ മുറിയില്‍ നിന്ന് വനിതാ ഡോക്ടറുടെ നാലുലക്ഷത്തിലേറെ രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച 19കാരന്‍ പിടിയില്‍