30
Sep 2023
Fri
30 Sep 2023 Fri

കോഴിക്കോട്: കോഴിക്കോട്ട് ഒരാള്‍ക്ക് കൂടി നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചികില്‍സയില്‍ കഴിയുന്ന നിപ ബാധിതരുടെ എണ്ണം നാലായി. നിപ ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിപ ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന 9 വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ പിതാവ് നിപ ബാധിച്ച് നേരത്തേ മരിച്ചിരുന്നു. ഇദ്ദേഹവുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് കുട്ടിക്ക് രോഗം പിടിപെട്ടത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകന് നിപ സ്ഥിരീകരിച്ചിരുന്നു.

നിപ ബാധിച്ച് രണ്ടുപേരാണ് മരണപ്പെട്ടത്. ഇതില്‍ ആദ്യത്തെയാളുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം നിപ വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്.