ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശത്തെക്കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേന്ദ്രം മുന്‍പ്രസിഡന്റ് രാംനാഥ് കോവിന്ദിനെ തലവനാക്കി സമിതിക്കു രൂപം നല്‍കി. സപ്തംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സെഷന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇത്തരമൊരു സമിതിക്കു രൂപം നല്‍കിയിരിക്കുന്നത്. പ്രത്യേക പാര്‍ലമെന്റ് സെഷനില്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കുമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു.
|
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താനുള്ള നീക്കമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. 2014ലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
1967 വരെ രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഈ രീതിയില്‍ നടത്തിയിരുന്നു. എന്നാല്‍ 1968-69 കാലത്ത് ചില സംസ്ഥാന സര്‍ക്കാരുകള്‍ കാലാവധി പൂര്‍ത്തിയാവും മുമ്പ് പിരിച്ചുവിടപ്പെടേണ്ടി വന്നതോടെയാണ് ഈ പതിവ് അവസാനിപ്പിച്ചത്. 1970ല്‍ ലോക്‌സഭയും ഇടയ്ക്കുവച്ച് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് 1971ല്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





