23
Sep 2022
Sun
23 Sep 2022 Sun

കോവിഡ് വ്യാപനത്തിന്റെ കെടുതികളിൽ നിന്ന് ലോകം ഇനിയും മുക്തമായിട്ടില്ലെന്നു വ്യക്തമാക്കി ലോകാരോ​ഗ്യസംഘടന. ഓരോ 44 സെക്കൻഡ് കൂടുമ്പോഴും ലോകത്ത് ഒരാൾ വീതം കോവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോ​ഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അധനോം ​ഗബ്രിയേസസ് പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോവിഡ് ബാധയുടെ എണ്ണം കുറയുകയാണെങ്കിലും മരണം തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഫെബ്രുവരി മുതൽ കോവിഡ് മരണനിരക്കിൽ 80 ശതമാനം കുറവുണ്ടായിരുന്നു. എന്നാൽ ഇപ്പോഴും ഓരോ 44 സെക്കൻഡ് കൂടുമ്പോഴും ലോകത്ത് ഒരാൾ വീതം കോവിഡിനിരയായി മരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ മരണങ്ങളിലേറെയും ഒഴിവാക്കാനാവുന്നതാണ്.

 

കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന എന്റെ വാക്കുകൾ നിങ്ങളെ ബോറടിപ്പിച്ചേക്കാം. എന്നാൽ അത് സാധ്യമാകുന്നതുവരെ താനീ വാക്കുകൾ തുടർന്നുകൊണ്ടേയിരിക്കും. വൈറസിനെ അത്രയെളുപ്പം തുരത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസ് വ്യാപനം കുറയ്ക്കാനും ജീവനുകൾ രക്ഷിക്കാനുമായി സർക്കാരുകൾ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ലോകാരോ​ഗ്യസംഘടന അടുത്തയാഴ്ച ആറ് ​ഹ്രസ്വ നയങ്ങൾ പുറത്തുവിടുമെന്നും ​അദ്ദേഹം പറഞ്ഞു.