15
Aug 2024
Sat
15 Aug 2024 Sat
Union Bank of India Recruitment 2024

ബിരുദധാരികളെ യൂണിയന്‍ ബാങ്ക് വിളിക്കുന്നു | Union Bank of India Recruitment

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മിക്ക ഉദ്യോഗാര്‍ഥികളുടെയും ഫസ്റ്റ് ചോയ്‌സുകളിലൊന്നാണ് ബാങ്ക് ജോലി. അത്തരക്കാര്‍ക്കായി ഇതാ വന്‍ അവസരമൊരുക്കി യൂണിയന്‍ ബാങ്കിന്റ പെുതിയ റിക്രൂട്ട്‌മെന്റ്. അപ്പ്രെന്റിസ് ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. താല്പര്യമുള്ളവര്‍ക്ക് സെപ്റ്റംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഒരു വര്‍ഷത്തേക്ക് ട്രെയിനിങ് അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. വിശദവിവരങ്ങള്‍ താഴെ നല്‍കുന്നു.

Union Bank of India Recruitment 2024

വിവിധ സംസ്ഥാനങ്ങളിലായി ആകെ 500 ഓളം ഒഴിവുകളാണുള്ളത്.

പ്രായ പരിധി
20 വയസ്സ് മുതല്‍ 28 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്.

വിദ്യാഭ്യാസ യോഗ്യത
ഏതെങ്കിലും ഡിഗ്രി

READ ALSO: Latest CISF Notification: പ്ലസ്ടു ഉണ്ടോ? സി.ഐ.എസ്.എഫില്‍ ചേരാന്‍ അവസരം

ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 15,000 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. ശമ്പളത്തിന് പുറമേ മറ്റെല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്. ഒരുവര്‍ഷം കഴിഞ്ഞാല്‍ ഇരട്ടിയോളം ശമ്പളം ലഭിക്കും.

അപേക്ഷാ ഫീസ്
800 രൂപ
സ്ത്രീകള്‍, എസ് സി/ എസ് ടി: 600 രൂപ, വികലാംഗര്‍ 400 രൂപയും.

Union Bank of India Recruitment 2024

എങ്ങിനെ അപേക്ഷിക്കാം

https://www.unionbankofindia.co.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഹോംപേജില്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക. തുടര്‍ന്ന് തസ്തികയും സംസ്ഥാനവും തെരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. അപേക്ഷിക്കാനായി സ്‌കൂള്‍, കോളേജ് സര്‍ട്ടിഫിക്കറ്റുകളും ആധാര്‍, ഒപ്പ്, ഫോട്ടോ, ഇമെയില്‍ ഐ.ഡി എന്നിവയും കരുതുക.
അപേക്ഷ പൂര്‍ത്തിയാക്കി ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക.
പ്രിന്റൗട്ടെടുത്തോ പി.ഡി.എഫ് ഫോര്‍മാറ്റ് ആയോ സൂക്ഷിക്കുക.

Notification: https://www.dailyjob.online/2024/08/union-bank-of-india-recruitment-2024.html

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

Apply Online for 500 Apprentice Vacancies in Union Bank of India