തിരുവനന്തപുരം: അധിക തിരക്ക് ഒഴിവാക്കാൻ ഇന്നും ഈസ്റ്റർ സമയത്തും മംഗളൂരു സെൻട്രലിനും ഷൊർണൂർ ജങ്ഷനും ഇടയിൽ വൺവേ അൺറിസർവ്ഡ് പ്രത്യേക ട്രെയിൻ സർവിസ് നടത്തും. ട്രെയിൻ നമ്പർ 06131 മംഗളൂരു സെൻട്രൽ – ഷൊർണൂർ ജങ്ഷൻ വൺ വേ അൺറിസർവ്ഡ് സ്പെഷൽ ട്രെയിൻ ആണ് ഇന്ന് 19.30ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെട്ട് നാളെ ഒരു മണിക്ക് ഷൊർണൂർ ജങ്ഷനിൽ എത്തിച്ചേരുക.
|
അതേസമയം, യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഏതാനും ട്രെയിനുകള്‍ക്ക് താല്‍ക്കാലിക അധിക കോച്ചുകള്‍ അനുവദിച്ചതായി റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു. തിരുവനന്തപുരം-കോഴിക്കോട്- ജനശതാബ്ദി എക്‌സ്പ്രസില്‍ ഇന്നുമുതല്‍ 21വരെ ഒരു അധിക ചെയര്‍ കാര്‍ കോച്ച് ഉണ്ടാകും. തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസിന് 20 മുതല്‍ 22 വരെയും മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിന് നാളെ മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് നല്‍കും. തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്‌സ്പ്രസിന് നാളെ മുതല്‍ 22 വരെയും മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന് ഇന്നലെ മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് ഉണ്ടാകും. ഇന്നു മുതല്‍ 21 വരെ മധുര ജങ്ഷനില്‍നിന്ന് ആരംഭിക്കുന്ന മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസിന് ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ച് നല്‍കും. കാരയ്ക്കല്‍-എറണാകുളം എക്‌സ്പ്രസിന് ഇന്നു മുതല്‍ 20 വരെയും എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസിന് 19 മുതല്‍ 21 വരെയും ഒരു അധിക സ്ലീപ്പര്‍ ക്ലാസ് കോച്ചും അനുവദിക്കും.
One-way unreserved special train on this route today and during Easter


