18
Mar 2024
Sun
18 Mar 2024 Sun
Dubai great online sale

ദുബൈ: ഇത്തവണ പെരുന്നാള്‍ ഷോപ്പിങ് പൊടിപൊടിക്കും. വമ്പന്‍ ഓഫറുകളുമായി ദുബയിലെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ രംഗത്തെത്തി. 95 ശതമാനം വരെ വിലക്കുറവാണ് ദുബൈയില്‍ ഗ്രേറ്റ് ഓണ്‍ലൈന്‍ സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ( online shopping big offer: dubai great online sale )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാര്‍ച്ച് 29ന് ആരംഭിച്ച ഗ്രേറ്റ് ഓണ്‍ലൈന്‍ സെയിലില്‍ ഇത്തവണ എഴുപതിലധികം ഓണ്‍ലൈന്‍ വ്യാപാരികളാണ് പങ്കെടുക്കുന്നത്.
ഇലക്ട്രോണിക്‌സ് സാധനങ്ങള്‍, ഫാഷന്‍, കുട്ടികളുടെ വസ്ത്രങ്ങളും മറ്റ് ഉത്പന്നങ്ങളും തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന രണ്ടാമത് ഗ്രേറ്റ് ഓണ്‍ലൈന്‍ സെയിലില്‍ ആമസോണ്‍, നൂന്‍, നംഷി, മാള്‍ ഓഫ് എമിറേറ്റ്‌സ് എന്നിവ ഉള്‍പ്പെടെ 65 വ്യാപാര സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇത്തവണ അത് 77 ആയി വര്‍ധിച്ചു. ജി.ഒ.എസ് വെബ്‌സൈറ്റില്‍ പ്രവേശിച്ച് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്താല്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ ലഭിക്കുന്ന പ്രൊമോ കോഡുകള്‍ കിട്ടും. എല്ലാ ദിവസും നറുക്കെടുപ്പിലൂടെ 10,000 ദിര്‍ഹം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക