കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇനി പുതുപ്പള്ളിയിൽ നിത്യവിശ്രമം. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ കിഴക്കുവടക്കായി വൈദീകരുടെ കബറിടത്തിനു സമീപമൊരുക്കിയ പുതിയ കല്ലറയിൽ അദ്ദേഹത്തെ മറവു ചെയ്തു.അന്ത്യാഭിലാഷം പോലെ ഔദ്യോഗിക ബഹുമതി ഇല്ലാതെയായിരുന്നു സംസ്കാരം.
|
മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യകാർമികത്വത്തിലാണ് സമാപനശുശ്രൂഷകൾ നടന്നത്. സഭയിലെ 24 മെത്രാപ്പോലീത്താമാരും സഹകാർമികത്വം വഹിച്ചു. പുതുപ്പള്ളി പള്ളി വികാരി ഫാ.വർഗീസ് വർഗീസ് നേതൃത്വം നൽകി. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും കർമങ്ങളിൽ പങ്കെടുത്തു. ശുശ്രൂഷകൾക്കുശേഷം മകൻ ചാണ്ടി ഉമ്മൻ എല്ലാവർക്കും നന്ദി പറഞ്ഞു. ഇതിനുശേഷമാണ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം സംസ്കരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





