02
Apr 2024
Sun
02 Apr 2024 Sun
Oommen Chandy center organised ifthar meet at Dubai labour camp

ദുബൈ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും ഊന്നല്‍ നല്‍കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ യുഎഇയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഉമ്മന്‍ ചാണ്ടി സെന്ററിന്റെ പേരിലുള്ള ആദ്യത്തെ പരിപാടി എന്ന നിലയില്‍ പാവപ്പെട്ട തൊഴിലാളികള്‍ക്ക് ഇഫ്താര്‍ സംഗമം നടത്തി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ഉദ്ഘാടനം നിര്‍വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചടങ്ങില്‍ കണ്‍വീനര്‍ സജിത്ത് അബ്രഹാം അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ചാണ്ടി ഉമ്മന്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ദുബൈ ഡി ഐ പി യിലെ വാള്‍ട്രാന്‍സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ലേബര്‍ ക്യാംപിലെ 300 തൊഴിലാളികള്‍ക്കായാണ് ഇഫ്താര്‍ ഒരുക്കിയത്. ഹസന്‍, അന്‍സില്‍ ഹുസൈന്‍, സുബിന്‍ നസീര്‍, അമല്‍ മുഹമ്മദ്, അന്‍സാര്‍, ഇര്‍ഫാന്‍, ടി.പി.അശറഫ് എന്നിവര്‍ നേതൃത്വം നല്‍കി.