26
Apr 2024
Wed
26 Apr 2024 Wed

മലപ്പുറം: യുഡിഎഫ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീർ മലപ്പുറത്ത് വിജയിക്കുമെന്ന് 24 ന്യൂസ് അഭിപ്രായ സർവേ. 51.8 ശതമാനം പേർ ഇടി മുഹമ്മദ് ബഷീറിനെ പിന്തുണച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി വി വസീഫ് ഏറെ പിന്നിലാണ്. 35.8 ശതമാനം പേരാണ് വസീഫിനെ പിന്തുണയ്ക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥി ബിജെപി നേതാവ് അബ്ദുൽ സലാമിനെ 6.8 ശതമാനം പേരും മറ്റുള്ളവരെ 5.6 ശതമാനം പേരും പിന്തുണയ്ക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

76.8 ശതമാനം പേരും പൗരത്വ നിയമ ഭേദഗതി നിങ്ങളുടെ വോട്ടിനെ സ്വാധീനിക്കും എന്ന അഭിപ്രായക്കാരാണ്. ബാക്കി 23.2 ശതമാനം പേർ എതിരഭിപ്രായമുള്ളവരാണ്. പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസി വേട്ടയാടുന്നോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം പറഞ്ഞത് അറിയില്ല എന്ന ഉത്തരമാണ്. 41.7 ശതമാനം പേർ ഈ അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 35.9 ശതമാനം പേർ വേട്ടയാടുന്നു എന്നും 22.4 ശതമാനം പേർ വേട്ടയാടുന്നില്ല എന്നും നിലപാടെടുത്തു.

സർവേയിൽ 44.9 ശതമാനം പേർ ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുന്നവരാണ്. എൻഡിഎ ഭരണം തുടരുമെന്ന് 36.8 ശതമാനം പേർ അഭിപ്രായപ്പെടുന്നു. മറ്റാരെങ്കിലുമാവും ഭരിക്കുകയെന്ന് പറയുന്നവർ 2.1 ശതമാനവും അഭിപ്രായമില്ല എന്ന് പറയുന്നവർ 16.2 ശതമാനവുമാണ്.