10
Jan 2023
Tue
10 Jan 2023 Tue
anil antony about bbc documentary ahmed shareef opinion തലയിലിരുന്ന് പാര വയ്ക്കുന്നവര്‍

അഹ്‌മദ്‌ ശരീഫ് എഴുതുന്നു

whatsapp തലയിലിരുന്ന് പാര വയ്ക്കുന്നവര്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കെപിസിസി ഡിജിറ്റൽ വിങ്ങിന്റെ ഉത്തരവാദിത്വം സ്വയം സദയം ഏറ്റെടുത്ത എ കെ ആന്റണിയുടെ പുത്രൻ അനിൽ ആന്റണി വായ തുറന്നിരിക്കുന്നു. അത് പക്ഷെ ബിജെപിയെ തുറന്നെതിർക്കാൻ എപ്പോഴും വിമുഖത കാണിച്ചിട്ടുള്ള ആന്റണി മോഡൽ തന്നെ ആയി.

കോൺഗ്രസിനെ പ്രതിസന്ധിയിൽ ആക്കി കൊണ്ട് ബിബിസി ഡോകുമെന്ററി വിഷയത്തിൽ ബിജെപി അനുകൂല വാദം ഉന്നയിച്ചിരിക്കുകയാണ് ഈ മഹാൻ. ഡോക്യുമെന്ററി രാജ്യത്തിൻറെ പരമാധികാരം ചോദ്യം ചെയ്യുമത്രേ.

ഇത് നിരോധിച്ചു അഭിപ്രായസ്വാതന്ത്ര്യം തടഞ്ഞതിനെപ്പറ്റി ഈ മകൻ നേതാവിന് ഒന്നും പറയാനുമില്ല. മുട്ടു മടക്കുന്നതിനും ഒരു പാർട്ടിയുടെ തലയിൽ കയറിയിരുന്ന് അതിന് തന്നെ പാര വയ്ക്കുന്നതിനും ബിജെപിക്ക് താങ് കൊടുക്കുന്നതിനും ഒരു മടിയുമില്ലാത്തവർ.