വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന സര്‍ക്കുലര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. വന്ദേമാതരത്തിന്റെ കാര്യത്തില്‍ രാജ്യത്തിന് പ്രഖ്യാപിത നിലപാട് പണ്ടേ ഉള്ളതാണ്. പൂര്‍ണമായി ചൊല്ലുക എന്നത് ആര്‍എസ്എസിന്റെ നയമാണെന്നും എന്തിനാണ് ആര്‍എസ്എസിന്റെ നയത്തിന് കീഴ്പ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സര്‍ക്കാര്‍ ദുരഭിമാനം കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
|
വിദ്യാഭ്യാസ രംഗം കൈപ്പിടിയില്‍ ഒതുക്കാനാണ് ആര്‍എസ്എസ് ശ്രമം. തങ്ങള്‍ക്ക് അനുകൂലമായ പൊതുബോധം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. പിഎം ശ്രീ വിദ്യാഭ്യാസ രംഗത്തെ കാവി വല്‍ക്കരണം ലക്ഷ്യമിട്ടുള്ളതാണ്. ആര്‍എസ്എസ് കഴുകന്‍ കണ്ണോടെ നോക്കി നില്‍ക്കുന്നു എന്നും അവര്‍ക്കുള്ള അവസരമാണ് ഒരുക്കി നല്‍കുന്നതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.
ALSO READ: വടക്കാഞ്ചേരിയില്‍ 160 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




