ന്യൂഡല്‍ഹി: വോട്ട് മോഷണത്തിനെതിരെ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യാ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് പ്രഖ്യാപിച്ച മാര്‍ച്ച് പോലീസ് തടഞ്ഞു. ലോക്‌സഭാ പ്രതിക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ഇന്ത്യാ മുന്നണിയിലെ കക്ഷികളില്‍നിന്നുള്ള 300 ഓളം എംപിമാരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് തുടങ്ങിയ ഉടന്‍ തന്നെ പോലീസ് തടയുകയായിരുന്നു. ഇതോടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിക്കുകയാണ്.
|
Here is our original request to the ECI. It is for the Opposition MPs to collectively hand over a memoradum and NOT for just a delegation pic.twitter.com/27tJKv6DJT
— Jairam Ramesh (@Jairam_Ramesh) August 11, 2025
ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ പാര്‍ലമെന്റിലെ മകര്‍ദ്വാറില്‍ നിന്ന് നിര്‍വാചന്‍ സദനിലെ ഇസിഐ ഓഫീസ് വരെയാണ് മാര്‍ച്ച്‌നടത്തുക. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആശയവിനിമയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണത്തില്‍ ഒരു പൊതു തന്ത്രം രൂപീകരിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് എംപിമാര്‍ക്ക് അത്താഴ വിരുന്നിന് ആതിഥേയത്വം വഹിക്കും.
കഴിഞ്ഞവര്‍ഷം ജൂണില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുശേഷം ഇന്ത്യ സഖ്യം പാര്‍ലമെന്റിന് പുറത്ത് സംയുക്തമായി നടത്തുന്ന ആദ്യ പ്രതിഷേധമാണിത്. രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മിഷനെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ ഒറ്റക്കെട്ടായി രാജ്യത്താകെ ഉന്നയിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. ഓരോ കക്ഷികളും തങ്ങളുടെ സംസ്ഥാനങ്ങളില്‍ സമാനമായ പരിശോധന ആവശ്യപ്പെടും. രാഹുല്‍ ഗാന്ധി തന്റെ വസതിയില്‍ വിളിച്ചുചേര്‍ത്ത നേതാക്കളുടെ യോഗത്തില്‍ വിഷയം ഗൗരവമേറിയതാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു.
Opposition march to ECI LIVE: INDIA bloc MPs begin protest march from Parliament


