04
Jun 2024
Thu
04 Jun 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിൻ്റെ ഏക ലോകസഭാംഗം ആയി ആലത്തൂരിൽ നിന്ന് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു മന്ത്രി ആകും. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമവകുപ്പ് ആകും കേളൂവിന് ലഭിക്കുക. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നും സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന ആദ്യ നേതാവു കൂടിയാണ് കേളു.

വയനാട് ജില്ലയില്‍നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിനാണ് ജയിച്ചത്.

പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെൻ്റ് അംഗവും ആണ്.

ശാന്തയാണ് ഭാര്യ. മക്കള്‍ മിഥുന, ഭാവന.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക