കോഴിക്കോട് കക്കയത്ത് കൃഷിയിടത്തിലിറങ്ങി കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാന്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉത്തരവിട്ടു. മയക്കുവെടി വച്ച് പിടികൂടാന്‍ സാധിക്കുന്നില്ലെങ്കില്‍ വെടിവച്ച് കൊല്ലാനാണ് ഉത്തരവില്‍ നിര്‍ദേശം. പാലാട്ടില്‍ ഏബ്രഹാം (അവറാച്ചന്‍ -70) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
|
കക്കയം ഡാം റോഡിലെ കോണിപ്പാറ താഴെ ഭാഗത്തുള്ള സ്വന്തം കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ പിടിക്കാന്‍ കഴിയാത്തതില്‍ കടുത്ത ജനരോഷം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് വെടിവച്ചുകൊല്ലാനുള്ള ഉത്തരവിറക്കിയിരിക്കുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





