24
Jul 2023
Sun
24 Jul 2023 Sun

ജിദ്ദ: ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജിദ്ദയില്‍ അന്തരിച്ച ടൗണ്‍ ടീം സ്‌ട്രൈക്കേഴ്‌സിന്റെ പ്രമുഖ ഫുട്ബോള്‍ താരം ഷാഹിദിനെ അനുസ്മരിക്കുന്നതിനായി സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം (സിഫ്) ജിദ്ദയില്‍ ‘ഓര്‍മയിലെ ഈപ്പു’ എന്ന പേരില്‍ യോഗം സംഘടിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിദ്ദ ഷറഫിയ സഫയര്‍ റെസ്റ്റോറന്റില്‍ നടന്ന അനുസ്മരണ യോഗത്തില്‍ ജിദ്ദയിലെ രാഷ്ട്രീയ കലാ കായിക രംഗത്തെ പ്രമുഖരും സിഫ് ക്ലബ്ബ് പ്രതിനിധികളും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്തു. ഈപ്പുവുമായുള്ള ആത്മബന്ധവും ഓര്‍മകളും യോഗത്തില്‍ പങ്കുവച്ചു.

യോഗത്തില്‍ സിഫ് പ്രസിഡന്റ് ബേബി നീലാബ്ര അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ അരിബ്ര (കെ. എം. സി. സി ),കെ. ടി. എ. മുനീര്‍(ഒ. ഐ.സിസി ) കിസ്മത്ത് മമ്പാട് (നവോദയ), കബീര്‍ കുണ്ടോട്ടി (ജിദ്ദ കേരള പൗരാവലി), ഷബീര്‍ അലി ലവ, സലീം മമ്പാട്, യാസര്‍ (സിഫ് വൈ :പ്രസിഡന്റ്മാര്‍) സഹീര്‍ പുത്തന്‍ (സെക്രട്ടറി) റാഫി ഭീമാപ്പള്ളി, സാദത്ത്, മുസ്തഫ, ജംഷി, സൈഫുദീന്‍ വാഴയില്‍, മന്‍സൂര്‍ കെ. സി, ഷഫീഖ് പട്ടാമ്പി, സുല്‍ഫിക്കര്‍, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജാഫര്‍ സഖാഫി (ഇപ്പുവിന്റെ സഹോദരന്‍), നാസര്‍ ശാന്തപുരം എന്നിവര്‍ അനുസ്മരണം രേഖപ്പെടുത്തി. സിഫ് ജനറല്‍ സെക്രട്ടറി നിസാം മമ്പാട് സ്വാഗതവും ട്രഷറര്‍ നിസാം പാപ്പറ്റ നന്ദിയും പറഞ്ഞു. റഹീം വലിയോറ യോഗം നിയന്ത്രിച്ചു.