30
Nov 2026
Mon
30 Nov 2026 Mon
Advertisement
Advertisement
Advertisement
Advertisement
Advertisement
Osama Bin Ladens son deported from France

അല്‍ഖാഇദ സ്ഥാപക നേതാവ് ഉസാമ ബിന്‍ലാദന്റെ മകന്‍ ഉമര്‍ ബിന്‍ലാദനെ ഫ്രാന്‍സ് നാടുകടത്തി. 2023ല്‍ സാമൂഹികമാധ്യമങ്ങളില്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന കമന്റുകള്‍ ഇട്ടതിനാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രി ബ്രൂണോ റേടൈലിയു എക്‌സ് അക്കൗണ്ടില്‍ വ്യക്തമാക്കി. ഒരു കാരണവശാലും ഉമര്‍ ബിന്‍ലാദനെ ഫ്രാന്‍സില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷുകാരിയായ ഭാര്യക്കൊപ്പമായിരുന്നു ഉമര്‍ ബിന്‍ലാദന്‍ ഫ്രാന്‍സിലെ ഓര്‍ണിലായിരുന്നു വര്‍ഷങ്ങളായി ചിത്രരചനയും മറ്റുമായി കഴിഞ്ഞിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉസാമ ബിന്‍ലാദനെ യുഎസ് സേന പാകിസ്താനില്‍ കടന്നുകയറി കൊലപ്പെടുത്തിയതിന്റെ വാര്‍ഷിക ദിനത്തില്‍ പിതാവിനെ സ്മരിച്ചു നടത്തിയ എക്‌സ് കുറിപ്പാണ് നാടുകടത്തിന് കാരണമായത്. രാഷ്ട്രം കെട്ടിപ്പടുത്തും അതിന്റെ യശസ്സ്വയര്‍ത്തിയും ചരിത്രം രചിച്ച ഈ രക്തസാക്ഷികള്‍ ചരിത്രം രചിച്ചിരിക്കുന്നത് അവരുടെ രക്തംകൊണ്ടുമാത്രമാണ്. അവരുടെ രക്തമാണ് ന്യായവിധി നാള്‍ വരെയുള്ള തങ്ങളുടെ ജീവിതമാര്‍ഗം.

റെസ്റ്റ് ഇന്‍ പീസ് എന്നായിരുന്നു ഉമര്‍ ബിന്‍ ലാദന്റെ എക്‌സ് പോസ്റ്റ്. ഈ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. 2011 മെയ് രണ്ടിനായിരുന്നു യുഎസ് സേന പാകിസ്താനിലെ അബോട്ടാബാദിലെത്തി ബിന്‍ ലാദനെ വധിച്ചത്. മൃതദേഹം പോലും സേന വിട്ടുകൊടുത്തിരുന്നില്ല. മൃതദേഹം കടലില്‍ കൊണ്ടുപോയി തള്ളുകയാണ് യുഎസ് ചെയ്തത്.

 

 

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement