കാട്ടാനയാക്രമണത്തില്‍ മരണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാവുന്നതിനെതിരേ നടത്തിയ പ്രതിഷേധത്തില്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫിസ് ഡിഎംകെ പ്രവര്‍ത്തകര്‍ തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച പി വി അന്‍വര്‍ എംഎല്‍എ ജയില്‍ മോചിതനായി. മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ പി വി അന്‍വറിനെ സ്വീകരിച്ചു. അറസ്റ്റിലായി 18 മണിക്കൂറിന് ശേഷമാണ് അന്‍വറിന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.
|
തന്നെ അറസ്റ്റ് ചെയ്തപ്പോള്‍ പിന്തുണ തന്ന എല്ലാവരോടു നന്ദി പറയുന്നതായി അന്‍വര്‍ പ്രതികരിച്ചു. യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം ധാര്‍മിക പിന്തുണ നല്‍കി. അത് വലിയ ആശ്വാസം നല്‍കി. വന്യമൃഗ വിഷയം വലിയ പ്രാധാന്യമര്‍ഹിക്കുന്നു എന്നുള്ളതുകൊണ്ടാണ് വലിയ പിന്തുണ കിട്ടിയതെന്നും അന്‍വര്‍ പറഞ്ഞു. ഒറ്റയാള്‍ പോരാട്ടം താന്‍ അവസാനിപ്പിക്കുകയാണെന്നും പിണറായിയുടെ ദുര്‍ഭരണം അവസാനിപ്പിക്കാന്‍ യുഡിഎഫുമായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
പിണറായി സ്വന്തം കുഴി തൊണ്ടിക്കൊണ്ടിരിക്കുകയാണെന്ന് അന്‍വര്‍ പറഞ്ഞു. സിപിഐഎം ഇനി അധികാരത്തില്‍ വരാതിരിക്കാനുള്ള കരാറാണ് ബിജെപിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയത്. ക്രൈസ്തവ സമൂഹത്തെ വനഭേദഗതി ബില്ലിലൂടെ ദ്രോഹിക്കാന്‍ പോവുകയാണ്. അവര്‍ പൂര്‍ണമായി സിപിഐഎമ്മിനെ കൈവിടും. വനഭേദഗതി ബില്ല് പാസായിരുന്നെങ്കില്‍ തനിക്ക് ഇപ്പോള്‍ ജാമ്യം കിട്ടില്ലായിരുന്നു. തന്നെ വനം വകുപ്പ് ആയിരിക്കുമായിരുന്നു കസ്റ്റഡിയില്‍ എടുക്കുകയെന്നും അന്‍വര്‍ പറഞ്ഞു.
നിയമസഭാ സമ്മേളനത്തില്‍ സ്പീക്കറുടെ ചേംബര്‍ എടുത്തു കളഞ്ഞവരാണ് സിപിഐഎമ്മുകാര്‍. ഡിഎഫ്ഒ ഓഫിസില്‍ ആകെയുണ്ടായത് 2000 രൂപയുടെ നഷ്ടമാണ്. സമരങ്ങള്‍ ഒക്കെ സിപിഐഎമ്മിന് ഇപ്പോള്‍ മോശമായി തോന്നിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





