15
May 2025
Thu
15 May 2025 Thu
P V Anvar will contest from Nilambur

യുഡിഎഫ് സഖ്യസാധ്യത മങ്ങുകയും തന്റെ കടുംപിടുത്തത്തിന് യുഡിഎഫ് നേതൃത്വം വഴങ്ങാതെ വരികയും ചെയ്തതോടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിലമ്പൂരില്‍ മല്‍സരരംഗത്തിറങ്ങാന്‍ പി വി അന്‍വര്‍. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യുഡിഎഫ് ഘടകകക്ഷിയാക്കിയാല്‍ ആ നിമിഷം മുതല്‍ പി വി അന്‍വറും തൃണമൂല്‍ കോണ്‍ഗ്രസും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും വിജയിപ്പിക്കുകയും ചെയ്യുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക