ബെംഗളൂരു: ആറുവര്‍ഷം മുന്‍പ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച സാമൂഹിക പ്രവര്‍ത്തകന്‍ ഹരേക്കല ഹജബ്ബയ്ക്ക് വോട്ടര്‍പട്ടികയിലെ പേരിലെ വ്യത്യാസത്തെ തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷന്റെ നോട്ടീസ്. കര്‍ണാടകയില്‍ നടക്കുന്ന വോട്ടര്‍പട്ടികയുടെ പ്രത്യേക തീവ്ര യത്‌ന പരിഷ്‌കരണത്തിന്റെ (ടകഞ) ഭാഗമായാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
|
2002-ലെ പഴയ വോട്ടര്‍പട്ടികയില്‍ ‘ഹജബ്ബ’ എന്ന് മാത്രമാണ് പേരുണ്ടായിരുന്നത്. എന്നാല്‍ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പുതിയ വോട്ടര്‍ ഐഡി, പത്മശ്രീ പുരസ്‌കാര രേഖകള്‍ എന്നിവയിലെല്ലാം ‘ഹരേക്കല ഹജബ്ബ’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ പേരുവിവരങ്ങളിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് നടപടി.
അങ്കണവാടി ജീവനക്കാര്‍ നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്. ആവശ്യമായ അസല്‍ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 11-ന് ഗ്രാമപഞ്ചായത്തില്‍ ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. രേഖകള്‍ പരിശോധിക്കുന്നതോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഹജബ്ബ.
മംഗളൂരുവില്‍ ഓറഞ്ച് വിറ്റ് ഉപജീവനം നടത്തിയിരുന്ന ഹജബ്ബ, തന്റെ സമ്പാദ്യം ഉപയോഗിച്ച് ജന്മനാടായ ന്യൂപടപ്പില്‍ പ്രാഥമിക വിദ്യാലയം സ്ഥാപിച്ചാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് 2020-ലാണ് രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചത്.
കര്‍ണാടകയില്‍ നിലവില്‍ നടക്കുന്ന വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 44 ലക്ഷത്തോളം പേര്‍ക്ക് ഇത്തരത്തില്‍ നോട്ടീസ് ലഭിക്കുന്നുണ്ട്. വോട്ടര്‍പട്ടികയിലെ വിവരങ്ങളില്‍ വ്യത്യാസമുള്ളവര്‍ക്കാണ് കമ്മീഷന്‍ നോട്ടീസ് നല്‍കുന്നത്. ഒക്ടോബര്‍ 27-ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
Tags: Harekala Hajabba, Election Commission Notice, Karnataka SIR, Padma Shri Awardee, Voter ID Discrepancy, Mangaluru News, Karnataka News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





