21
May 2026
Wed
21 May 2026 Wed
CPI

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതു പരാജയമാണ് അതിനു മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എവിടെയാണ് വീഴ്ചയുണ്ടായതെന്ന് പരിശോധിക്കുമെന്നും മാറ്റങ്ങളും തിരുത്തലുകളും വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും. എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

തങ്ങള്‍ കാണാത്തൊരു അടി ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തെ ഒരു പാര്‍ട്ടിയും മുന്‍കൂട്ടിക്കാണാത്ത അടിയൊഴുക്കുണ്ടായിട്ടുണ്ട്. അതേപ്പറ്റി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിക്ക് മൂന്നിടങ്ങളില്‍ വിജയമുണ്ടായത് വലിയൊരു വിപത്താണെന്നും ആറിടങ്ങളില്‍ ബിജെപിക്കു രണ്ടാം സ്ഥാനമുണ്ടെന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയത്തിന് വ്യാപകമായി ഫലമുണ്ടാകുന്നുണ്ട്. അതിനെതിരെ ഇടതുപക്ഷവും മതേതരശക്തികളും ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

ALSO READ: തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കു പിന്നാലെ കണ്ണൂരില്‍ പി ജയരാജനായി ഫ്‌ളക്‌സുകള്‍