പഹല്‍ഗാം ഭീകരാക്രണ പശ്ചാത്തലത്തില്‍ ഇന്ത്യ തങ്ങള്‍ക്കെതിരേ പ്രഖ്യാപിച്ച കടുത്ത നടപടികള്‍ക്ക് മറുനടപടികളുമായി പാകിസ്താന്‍. പാക് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് നടപടികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കാര്‍ക്ക് അനുവദിച്ച വിസകള്‍ റദ്ദാക്കാനും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാക് വ്യോമ മേഖല അടയ്ക്കുമെന്നും പാകിസ്‌കാന്‍ പ്രഖ്യാപിച്ചു. 1972ലെ ഷംല കരാര്‍ മരവിപ്പിക്കും. വാഗാ അതിര്‍ത്തി അടയ്ക്കും.
|
അതേസമയം ഇന്ത്യ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിനെതിരേയും പാകിസ്താന്‍ പ്രതികരിച്ചു. സിന്ധു നദീജല കരാര്‍ പ്രകാരം പാകിസ്താനിലേക്ക് ഒഴുകുന്ന നദിയുടെ ഗതി മാറ്റുന്നത് അടക്കമുള്ള നടപടികള്‍ യുദ്ധത്തിനു തുല്യമായി കണക്കാക്കുമെന്നും ഇതിനെതിരേ സര്‍വശേഷിയുമെടുത്ത് പ്രതികരിക്കുമെന്നും പാകിസ്താന്‍ പറയുന്നു.
പാക് പൗരന്മാരുടെ വിസകള്‍ റദ്ദാക്കിയതായും ഇവര്‍ ഉടന്‍ തന്നെ രാജ്യം വിടണമെന്നും ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു. വാഗ-അട്ടാരി അതിര്‍ത്തി അടയ്ക്കുകയാണെന്നും മെഡിക്കല്‍ വിസയിലുള്ള പാക് പൗരന്മാര്‍ ഏപ്രില്‍ 27ന് രാജ്യം വിടണമെന്നും ഇന്ത്യ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞദിവസം പഹല്‍ഗാമിലുണ്ടായ ഭീകരാക്രണത്തില്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





