22
Aug 2022
Wed
22 Aug 2022 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് തച്ചമ്പാറയിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. ഡ്രൈവർമാരടക്കം 25ലേറെ യാത്രക്കാർക്ക് പരിക്കേറ്റു.

 

മണ്ണാർക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസുമാണ് കൂട്ടിയിടിച്ചത്.

 

സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവറെ പെരിന്തൽമണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.