22
Nov 2024
Sat
22 Nov 2024 Sat
palakkad chelakkara wayanad election result

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ കുതിപ്പ്. (Palakkad Byelection result: Rahul Mankoottathil leading)  10 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ രാഹുലിന്റെ ലീഡ് 10,208 ആയി. പാലക്കാട് നഗരസഭാ മേഖലയില്‍ അടക്കം അപ്രതീക്ഷിത ലീഡ് നേടിയ രാഹുല്‍ ബിജെപിയെ ഞെട്ടിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വയനാട്ടില്‍ പ്രിയങ്കാ തരംഗം. വ്യക്തമായ ആധിപത്യം കാഴ്ചവച്ച് വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ തേരോട്ടം. പ്രിയങ്കയുടെ ലീഡ് മൂന്ന് ലക്ഷവും കവിഞ്ഞ്(313,426) കുതിക്കുകയാണ്. ചേലക്കര ചെങ്കോട്ടയാക്കി എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്‍.പ്രദീപ് ബഹുദൂരം മുന്നിലാണ്. ചേലക്കരയില്‍ ഇടത് സ്ഥാനാര്‍ഥി യുആര്‍ പ്രദീപിന്റെ ലീഡ് 11,936 ആയി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക