03
Nov 2024
Wed
03 Nov 2024 Wed
Palakkad bypoll voting started

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പോളിങ് പുരോഗമിക്കുന്നു. രാവിലെ മുതല്‍ പോളിങ്ങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യു ആണ്. ആകെ 184 ബൂത്തുകളാണുള്ളത്. വൈകിട്ട് 6 വരെയാണ് പോളിങ്. 10 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാഹുല്‍ മാങ്കൂട്ടത്തില്‍ യുഡിഎഫിനു വേണ്ടി ജനവിധി തേടുമ്പോള്‍ സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് പാര്‍ട്ടി വിട്ട ഡോ.പി സരിന്‍ ആണ് എല്‍ഡിഎഫിനു വേണ്ടി മല്‍സരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പായി ബിജെപി വിട്ട സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയതും രാഹുലിന് വേണ്ടി പ്രചാരണം നടത്തിയതും എന്‍ഡിഎ മുന്നണിക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. സി കൃഷ്ണകുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക