അബൂദബി: ഒക്ടോബറില്‍ വിവാഹം നടക്കാനിരിക്കെ പാലക്കാട് സ്വദേശി അബൂദബിയില്‍ അപകടത്തില്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് തൃത്താല പരുദൂര്‍ കരുവാന്‍പടി ചൊഴിയാംപറമ്പത്ത് പേരച്ചന്റെയും രാധാമണിയുടെയും മകന്‍ സുബീഷ് (36) ആണ് മരിച്ചത്. അബൂദബി ബനിയാസില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ആണ് സുബീഷ് മരിച്ചത്.
|
വാഹനത്തില്‍ സുബീഷിനൊപ്പമുണ്ടായിരുന്ന എറണാകുളം പിറവം വെട്ടുകല്ലുങ്കല്‍ റോബിന്‍ (43)ആണ് ഗുരുതര പരിക്കുകളോടെ അബൂദബി ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്. മറ്റുരണ്ടുപേരുടെ പരിക്ക് ഗുരുതരമല്ല.
അബൂദബിയില്‍ കാര്‍പെന്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു സുബീഷ്. സഹോദരങ്ങള്‍: സുരേഷ് ബാബു, സുനിത, സുജാത. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





